RSS

അഴിമതി വിരുദ്ധ സംഗമം

മേയ് 1 ന് പെരുകാവ് എക്സ് സര്‍വ്വീസ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ അഴിമതി വിരുദ്ധ സംഗമം

കേരള എഗനസ്റ്റ് കറപ്ഷന്‍ (KAC) എന്ന പ്രസ്ഥാനത്തിനുവേണ്ടി പെരുകാവ് എക്സ് സര്‍വ്വീസ് മെന്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ദേശവ്യാപകമായി നടക്കുന്ന മേയ് ഒന്നിലെ IAC യുടെ ഇവന്റിന്റെ ഭാഗമായി സംഘടിപ്പിച്ച അഴിമതി വിരുദ്ധസംഗമത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകനായ ശ്രീ ബി.ആര്‍.പി. ഭാസ്കര്‍ സംസാരിക്കുന്നു.

സംഗമത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളാണ് ചുവടെ

ചിത്രങ്ങള്‍ക്ക് കടപ്പാട് – രമേശ് അമല ശ്രീനിവാസന്‍

 
 

വയോജന ക്ഷേമാന്വേഷണ സന്ദര്‍ശനനം

2009 സെപ്റ്റംബര്‍ 28 ന് പ്രസിഡന്റ് ഗോപിനാഥന്‍ നായരുടെ വസതിയില്‍ കൂടിയ പ്രതിമാസ കമ്മറ്റി തീരുമാനപ്രകാരം ഒക്ടോബര്‍ രണ്ഠാം തീയതി രാവിലെ ഒന്‍പതു മണിക്ക് ഇലവിന്‍മൂട് ജംഗ്ഷനില്‍ ഒത്തുചേരുവാനും പ്രായം കൂടിയ പലതരം രോഗങ്ങളും മറ്റും കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങളെ നേരില്‍ കാണുവാനും അവരെ ആശ്വസിപ്പിക്കാനും തീരുമാനിച്ചു.

പ്രസ്തുത ദിവസം താഴെപ്പറയുന്നവരുടെ ഭവനസന്ദര്‍ശനവും ക്ഷേമാന്വേഷണം നടത്തുകയുണ്ടായി.

Sukumarannair ശ്രീ. സുകുമാരന്‍ നായര്‍
Parameswarannair ശ്രീ. പരമേശ്വരന്‍ നായര്‍
Padmanabhapillai ശ്രീ. പത്മനാഭപിള്ള
Madhavannair ശ്രീ. മാധവന്‍പിള്ള
 
Leave a comment

Posted by on ഒക്ടോബര്‍ 2, 2009 in ക്ഷേമാന്വേഷണം

 

ഭാരവാഹികള്‍ 2009-10

പദാധികാരികള്‍

1. ഗോപിനാഥന്‍ നായര്‍ പ്രസിഡന്റ് 2283054

2. ചന്ദ്രശേഖരന്‍ നായര്‍. എസ് വൈസ് പ്രസിഡന്റ് 2283033 – 9495983033

3. നാരായണന്‍ നായര്‍. കെ.കെ സെക്രട്ടറി 2282639

4. മഹാദേവന്‍ നായര്‍. എം ജോയിന്റ് സെക്രട്ടറി 2285429

5. ശ്രീധരന്‍ നായര്‍. ജി ഖജാന്‍ജി 2283001

6. സദാനന്ദപണിക്കര്‍ 2281928 – 9656758431

7. സോമന്‍ നായര്‍ 2282258

8. ഗംഗാധരന്‍ നായര്‍. ആര്‍ 2284235

9. സദാശിവന്‍ നായര്‍ 2282995

10. ജനാര്‍ദ്ദനന്‍ നായര്‍ 2285461

11. പ്രേംകുമാര്‍ 2284149

12. നാരായണന്‍ നായര്‍. വി ആഡിറ്റര്‍ 2280152

 
Leave a comment

Posted by on ഒക്ടോബര്‍ 2, 2009 in ഭാരവാഹികള്‍

 

ഞങ്ങളുടെ ഒരു സഹയാത്രികന്‍ യാത്രയായി

25 ന് രാവിലെ ആറുമണിയടുപ്പിച്ച് ശിവന്‍ നായര്‍ എന്ന നമ്മുടെ സഹയാത്രികന്‍ ബൈക്കില്‍ പാങ്ങോട് പട്ടാളആശുപത്രിക്ക് സമീപത്തുകൂടി പോകുമ്പോള്‍ എതിരെ വന്ന മാരുതി ഓടിച്ചിരുന്ന വനിത ലേണര്‍ അതിവേഗത്തില്‍ കൊണ്ടിടിക്കുകയായിരുന്നു. പട്ടാള സേവനത്തിന് ശേഷം കെ.എസ്.ആര്‍.ടി.സി ഡ്രൈവറായും ഇപ്പോള്‍ തിരുമല എ.എം.എച്ച്.എസ്.എസ് ലെ ബസ് ഡ്രൈവറായും സേവനം അനുഷ്ടിച്ച് വരുകയായിരുന്നു.

അസോസിയേഷന്‍ �ാരവാഹികള്‍ റീത്ത് സമര്‍പ്പിക്കുന്നു.

പെരുകാവ് എക്സ് സെര്‍വ്വീസ് മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ റീത്ത് സമര്‍പ്പിക്കുന്നു.

ചിതയിലേയ്ക്കെടുക്കുന്നു

പരേതന്റെ ആത്മാവിന് നിത്യശാന്തി കിട്ടുവാന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

 
Leave a comment

Posted by on ഫെബ്രുവരി 25, 2008 in ചരമം

 

ഒക്ടോബര്‍ 1 ജലശുചീകരണം‍ – വെറും പ്രഹസനം

പെരുകാവ്‌ എക്സ്‌ സര്‍വീസ്‌മെന്‍ വെല്‍‌ഫെയര്‍ അസോസിയേഷനു വേണ്ടി ചന്ദ്രശേഖരന്‍ നായര്‍ പ്രസിദ്ധീകരിക്കുന്നത്‌.

കോണാക്കോടുള്ള കിണര്‍ ഇത്‌ വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ കോണാകോട്‌ എന്ന സ്ഥലത്തെ – പഞ്ചായത്ത്‌ കിണര്‍ – ആണ്. പൊതു കിണറുകള്‍ ശുചീകരിക്കണമെന്നും അവയിലെ ജലം കുടിക്കുവാന്‍ ഉപയുക്തമാക്കണമെന്നും പെരുകാവ്‌ എക്സ്‌ സെര്‍‌വീസ്‌മെന്‍ വെല്‍‌ഫെെയര്‍ അസോസിയേഷന്‍ പഞ്ചായത്ത്‌ ഭരണാധികാരികളോട്‌ രേഖാമൂലം ആവശ്യപ്പെട്ടിട്ട്‌ നാളുകള്‍ പലത്‌ കഴിഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലം പറ്റാതെ ഞങ്ങളുടെ സേവനവും ലഭ്യമാക്കാമെന്ന്‍ ഞങ്ങള്‍ പറയുകയുണ്ടായി. വര്‍ഷങ്ങളായി ഉപയോഗശൂന്യമായിക്കിടക്കുന്ന വേറെയും ധാരാളം കിണറുകള്‍ പഞ്ചായത്ത്‌ വകയായി ഉണ്ട്‌. ഒരെണ്ണം പോലും വര്‍ഷങ്ങളായി ശുചീകരിച്ചിട്ടില്ല. ഇവയെല്ലാംതന്നെ കൊതുക്‌ വളര്‍ത്തല്‍, (ഈ-വേസ്റ്റ്‌, കുപ്പിയോട്‌, പ്ലാസ്റ്റിക്‌ മുതലായ) മാലിന്യ സംഭരണം, മലമൂത്ര വിസര്‍ജന കേന്ദ്രം, മദ്യപാനകേന്ദ്രങ്ങള്‍ തുടങ്ങി പലരീതിയിലും ദുരുപയോഗം ചെയ്യപ്പെടുകയാണ്. മാരകമായ രോഗങ്ങള്‍ സമ്മാനിക്കുവാന്‍ കഴിവുള്ള ഇവ ശുദ്ധജല സ്രോതസുകള്‍ ആണെന്ന്‍ ഭരണാധികാരികള്‍ക്ക്‌ മനസിലാക്കുന്നില്ല.

 
2 Comments

Posted by on ഒക്ടോബര്‍ 1, 2007 in സേവനം

 

മുദ്രകള്‍: , ,

ഉദ്‌ഘാടനവും നേത്രദാന സമ്മതപത്ര സമര്‍പ്പണവും

പെരുകാവ്‌ എക്സ്‌ സര്‍വ്വീസ്‌ മെന്‍ വെല്‍‌ഫെയര്‍ അസോസിയേഷന്റെ ഉദ്‌ഘാടനവും, നേത്രദാന സമ്മതപത്ര സമര്‍പ്പണവും

ഉത്‌ഘാടനം

നോട്ടീസ്‌ പൂര്‍ണ രൂപത്തില്‍ കാണുവാന്‍ ചിത്രത്തില്‍ ഞെക്കുക.

 
Leave a comment

Posted by on ഏപ്രില്‍ 21, 2007 in പൊതുയോഗം

 

ഭാരവാഹികള്‍

  1. ഗോപിനാഥന്‍ നായര്‍ ————– പ്രസിഡന്റ്‌
  2. പ്രഭാകരന്‍.പി.എന്‍ ————— വൈസ്‌ പ്രസിഡന്റ്‌
  3. നാരായണന്‍ നായര്‍ —————- സെക്രട്ടറി
  4. മാധവന്‍ നായര്‍ ——————– ജോയിന്റ്‌ സെക്രട്ടറി
  5. ശ്രീധരന്‍ നായര്‍.ജി —————- ഖജാന്‍‌ജി
  6. കൃഷ്ണന്‍ നായര്‍.എസ്‌
  7. രഘുവരന്‍ നായര്‍
  8. വേണുക്കുട്ടന്‍
  9. ഗോപന്‍ നായര്‍
  10. സദാശിവന്‍ നായര്‍
  11. സ്റ്റീഫന്‍സണ്‍
 
Leave a comment

Posted by on ഏപ്രില്‍ 9, 2007 in ഭാരവാഹികള്‍

 
 
Follow

Get every new post delivered to your Inbox.